യാത്ര അതിഷ്ടമല്ലാത്തവരായി ആരാണുള്ളത് ? യാത്ര കുട്ടുകാരുമൊന്നിച്ചായാൽ ഇഷ്ടം ഇരട്ടിയാകും. ആനന്ദലബ്‌ധിക്ക് ഇതിലേറെ വേണോ എന്ന് ചോദിക്കാതെ വയ്യ !"ഞാനും പോയി കോളേജിൽ നിന്ന് ഒരു വിനോദയാത്രയ്ക്ക് .ബിഎഡ് ന് ചേർന്നു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴെ തുടങ്ങിയതാണ് വിനോദയാത്രയ്ക്കുള്ള ചർച്ച. എന്നാൽ ചർച്ച എങ്ങും എങ്ങും എത്തതായപ്പോൾ യാത്ര രണ്ടാമത്തെ വര്ഷത്തിലേക്ക് നീണ്ടു. ഏതായാലും ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം വയനാട് ,ഊട്ടി, ഹൊഗെനക്കൽ എന്നിവിടങ്ങളിലേക്ക് യാത്ര പോകാൻ ഞങ്ങൾ ഐക്യകണ്ടേനെ തീരുമാനിച്ചു. പിന്നീടുള്ള ചർച്ച യാത്ര ഏത് ദിവസം വേണം എന്നായി .ഡിസംബർ മൂന്നാം തിയതി പോകാൻ ഒടുവിൽ ധാരണയായി . എന്നാൽ രണ്ടിന് കേരളത്തിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഞങ്ങളുടെ വിനോദയാത്രയെ ഒൻപതാം തിയതിയിലേക്ക് കൊണ്ടുപോയി .ഒൻപതാം തിയതി ശനിയാഴ്ച വൈകിട്ട് എട്ടു മണിക്ക് യാത്ര തിരിക്കാൻ ഒടുവിൽ തീരുമാനിച്ചു.
ട്രാവൻകൂർ എന്ന ബസ്സിൽ ഞങ്ങൾ ഇരുപത്തിഎട്ടു വിദ്യാർത്ഥിനികളും ബിനുമിസ്സും രഞ്ജിനി ചേച്ചി യും വയനാട്ടിലേക്ക് രാത്രി എട്ടു മണിയോടെ യാത്രയായി. വണ്ടി പുറപ്പെട്ടു ഏതാനും നിമിഷങ്ങൾക്കകം തന്നെ എല്ലാവരും വണ്ടിയിലെ അടിച്ചുപൊളി പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി മുന്നോട്ടു വന്നു. എന്നാൽ ഒൻപതരയോടെ ആദ്യത്തെ ആവേശം കെട്ടടങ്ങി .എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീഴാനായി വണ്ടിയിലെ ഡ്രൈവർ ഏതാനും നിത്യഹരിത ഗാനങ്ങൾ വണ്ടിയിലിട്ടു .എന്നാൽ പ്രതിക്ഷിച്ചതിലും വിപരീതമാണ് സംഭവിച്ചത്. പാട്ട് എല്ലാവരുടെയും ഉറക്കത്തിന് തടസമായി. എല്ലാവരുടെയും നിർബന്ധ പ്രകാരം പാട്ട് നിർത്താൻ വണ്ടി ഡ്രൈവർ നിർബന്ധിതനായി. പിന്നീട് എല്ലാവരും പതിയെ ഉറക്കത്തിലായി.
പിറ്റേന്ന് രാവിലെ ഗ്രീൻപാർക് ഹോട്ടലിനോട് വിടപറഞ്ഞു കൊണ്ട് മുത്തങ്ങ വന്യജീവി സങ്കേതം കാണുവാൻ പോയി. അവിടുത്തെ ജീപ്പിൽ ഞങ്ങൾ കാട്ടിലേക്ക് പുറപ്പെട്ടു. ജീപ്പിലെ ഡ്രൈവർ കാടിനെക്കുറിച്ചും കാട്ടിലെ മൃഗങ്ങളെ കുറിച്ചും പറഞ്ഞു തന്നു കൊണ്ടിരുന്നു .യാത്രയിൽ ഉടനീളം കാട്ടിലെ മൃഗങ്ങളെ കാണുവാൻ ഞങ്ങൾക്ക് കഴിഞ്ഞു .കാടിന്റെ മനോഹാരിതയും ജീപ്പ് ഡ്രൈവരുടെ അനുഭങ്ങളുടെ വിവരണവും സമ്മേളിച്ചപ്പോൾ കാട്ടിടുടെയുള്ള യാത്ര നല്ലൊരു നവ്യാനുഭവമായി മാറി. പിന്നീട് ജൈന ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്. കേരളത്തിൽ ജൈനമതം നിലവിൽ ഉണ്ടായിരുന്നതിന്റ ഏറ്റവും പ്രധാന തെളിവുകളിൽ ഒന്നാണ് ആ ക്ഷേത്രവും അതിനുള്ളിലെ ഓരോ വസ്തുക്കളും. അവിടുത്തെ ഓരോ തൂണും ജൈന മതത്തെ സംബന്ധിക്കുന്ന ഓരോ കഥകൾ പറയും പോലെ എനിക്ക് തോന്നി അന്ന് തിങ്കളാഴ്ച്ച ആയതിനാൽ എടക്കൽ ഗുഹ അവധി ആയിരുന്നു. അതിനാൽ എടക്കൽ ഗുഹയിലേക്ക് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വയനാട്ടിൽ പോയിട്ട് അവിടുത്തെ സന്ദർശിക്കപ്പെടേണ്ട സ്ഥലങ്ങളിൽ ഏറ്റവും പ്രഥമ സ്ഥാനം വഹിക്കുന്ന എടക്കൽ ഗുഹയിൽ പോകാൻ കഴിയാഞ്ഞത് ഏറ്റവും വലിയ സങ്കടമായി ഏവർക്കും അനുഭവപ്പെട്ടു.. തെല്ലും നിരാശയോടെ ഞങ്ങൾ ഊട്ടി യിലേക്ക് പോയി.
ഊട്ടിയിലേക്കുള്ള യാത്ര മദ്ധ്യേ ഞങ്ങൾ ഒരു ഷുട്ടിംIഗ് പോയിന്റ് സന്ദർശിക്കുകയുണ്ടായി. ഒരു മൊട്ട കുന്നായിരുന്നു അത്. അവിടെ ഫോട്ടോ ഷുട്ട് ആണ് കുടുതലും നടന്നത് .സെൽഫി എടുക്കാനായി എന്റെ കുട്ടുകാർ മത്സരിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നതിനു പുറമെ അവരോടൊപ്പം കൂടാനും ഞാൻ മറന്നില്ല.ശേഷം രാത്രിയോടെ ഞങ്ങൾ ഊട്ടിയിൽ എത്തിച്ചേർന്നു. അവിടുത്തെ തണുപ്പിൽ സ്വറ്റർ ഇടാതെ പിടിച്ചു നിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. എന്നാൽ തന്റെ ഉടുപ്പിന്റെ ഭംഗി സ്വറ്റർ ഇട്ടാൽ ആരും കാണില്ല അന്നു ഭയന്ന് സ്വറ്റർ ഇടാതെ നടന്ന മെർലിൻ എന്ന കൂട്ടുകാരി ഞങ്ങളെ അത്ഭുതപ്പെടുത്തി. ഊട്ടിയിൽ ബോട്ടാണിക്കൽ ഗാർഡൻ.
സൂയിസൈഡ് പോയിന്റ്. തുടങ്ങിയവ സന്ദർശിച്ചതിന് ശേഷം വൈകുന്നേരത്തോടെ ഊട്ടിയിലെ തണുപ്പിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്ത ലക്ഷ്യം ആയ ഹൊഗെനക്കലിലേക്ക് പോയി .
പുലർച്ചെ ഞങ്ങൾ ഹൊഗെനക്കലിൽ എത്തിച്ചേർന്നു.അവിടെ ഇന്ത്യയുടെ നയാഗ്ര എന്ന് അറിയപ്പെടുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം കാണുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. വെള്ളച്ചാട്ടം മതിവരുവോളം കാണുവാൻ ആ വെള്ളച്ചാട്ടത്തിൽ കളിക്കുവാനും ഞങ്ങൾക്ക് കഴിഞ്ഞു. കോട്ട വഞ്ചിയിൽ യാത്ര ചെയ്തത് തികച്ചും പുതുമയുള്ള അനുഭവമായി പിന്നീട് ഞങ്ങൾ നരൻ സിനിമ ഷുട്ട് ചെയ്ത മുള്ളൻകൊല്ലി യിലേക്ക് പോയി. അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനും കുറച്ചു നേരം ഞങ്ങൾ കണ്ടെത്തി. മടക്ക യാത്രയിൽ ഞങ്ങൾ ഒരു മുതല വളർത്തൽ കേന്ദ്രത്തിൽ പോയി .വിവിധ ഇനം മുതലകളെ എനിക്ക് അവിടെ കാണുവാൻ കഴിഞ്ഞു. അവയുടെ വലുപ്പം എന്നെ അത്ഭുതപ്പെടുത്തി. ഓന്തിന്റെ അത്ര വലുപ്പം ഉള്ള കുഞ്ഞൻ മുതലകളെ ഞാൻ ആദ്യമായി കാണുകയായിരുന്നു.. വൈകുന്നേരം ചായ കുടി കഴിഞ്ഞതിനു ശേഷം ബിന്ദു മിസ്സ് ഞങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ട് റിസൾട്ട് വന്ന കാര്യം പറഞ്ഞു. വിറയ് ക്കുന്ന വിരലുകളോടെ ഏവരും തങ്ങളുടെ റിസൾട് നോക്കി. ഹാവൂ ആശ്വാസം എല്ലാവരും ജയിച്ചു. ഞാനും !!!!! ഞങ്ങൾ നാട്ടിലേക്കു മടങ്ങി. പുലർച്ചെ 6മണിയോടെ ഞങ്ങൾ തിരുവല്ലയിൽ എത്തിചേർന്നു. അഞ്ചുദിനം നീണ്ടു നിൽക്കുന്ന ടൂറിനു പരിസമാപ്തികുറിച്ചു കൊണ്ട് ഞങ്ങൾ ഏവരും അവരവരുടെ വിടുകളിലെക്ക് മടങ്ങി.
ട്രാവൻകൂർ എന്ന ബസ്സിൽ ഞങ്ങൾ ഇരുപത്തിഎട്ടു വിദ്യാർത്ഥിനികളും ബിനുമിസ്സും രഞ്ജിനി ചേച്ചി യും വയനാട്ടിലേക്ക് രാത്രി എട്ടു മണിയോടെ യാത്രയായി. വണ്ടി പുറപ്പെട്ടു ഏതാനും നിമിഷങ്ങൾക്കകം തന്നെ എല്ലാവരും വണ്ടിയിലെ അടിച്ചുപൊളി പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി മുന്നോട്ടു വന്നു. എന്നാൽ ഒൻപതരയോടെ ആദ്യത്തെ ആവേശം കെട്ടടങ്ങി .എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീഴാനായി വണ്ടിയിലെ ഡ്രൈവർ ഏതാനും നിത്യഹരിത ഗാനങ്ങൾ വണ്ടിയിലിട്ടു .എന്നാൽ പ്രതിക്ഷിച്ചതിലും വിപരീതമാണ് സംഭവിച്ചത്. പാട്ട് എല്ലാവരുടെയും ഉറക്കത്തിന് തടസമായി. എല്ലാവരുടെയും നിർബന്ധ പ്രകാരം പാട്ട് നിർത്താൻ വണ്ടി ഡ്രൈവർ നിർബന്ധിതനായി. പിന്നീട് എല്ലാവരും പതിയെ ഉറക്കത്തിലായി.
![]() |
താമരശ്ശേരി ചുരം |
പുലർച്ചേ
കണ്ണുതുറന്നപ്പോൾ ഞങ്ങൾ താമരശ്ശേരി ചുരത്തിന് മുകളിൽ ! വണ്ടി നിർത്തി ഡ്രൈവർ ചുരം എല്ലാവർക്കും കാണുവാൻ അവസരം ഒരുക്കി .തണുപ്പും ഇരുട്ടും കാഴ്ചയ്ക്കു തടസമായി. ശേഷം ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്ന ഗ്രീൻ പാർക്ക് ഹോട്ടലിലേക്കു പോയി . കുളിച്ചു ഫ്രഷ് ആയതിനു ശേഷം വയനാട് കാണുവാനുള്ള ആഗ്രഹത്തോടെ വണ്ടിയിൽ കയറി. ആദ്യം ഞങൾ ചങ്ങല മരം കാണുവാനാണ് പോയത്. വായനാട്ടിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ചങ്ങലമുനീശ്വരൻ കോവിലിൽ I ശേഷമാണത്രെ പോകുന്നത് !.മരത്തോടൊപ്പം വളർന്നു കൊണ്ടിരിക്കുന്ന ചങ്ങല ആണ് ഇവിടുത്തെ പ്രതേകത. ശേഷം പുലർച്ചെ ഞങ്ങൾ കണ്ട ചുരം ഒന്നു കൂടെ കാണുവാൻ പോയി. പകൽ വെളിച്ചത്തിൽ എല്ലാവരും ചുരം കൺകുളുർക്കെ കണ്ടു. കേട്ടറിവിനേക്കാൾ എത്ര മനോഹരമാണ് താമരശ്ശേരി ചുരം എന്ന് ഞങ്ങൾ കണ്ടറിഞ്ഞു .ഞങ്ങളുടെ അടുത്ത യാത്ര പൂക്കോട് ലേക്കിലേക്കായിരുന്നു .പുക്കോടെ ലെക്കിന്റെ ഭംഗി കണ്ടാസ്വദിക്കാനേ ഞങ്ങൾക്ക് സാധിച്ചുള്ളൂ .തടാകത്തിൽ ബോട്ട് യാത്ര ഞങ്ങൾക്ക് കഴിഞ്ഞില്ല .പിന്നീട് മീൻമുട്ടി വെള്ളച്ചാട്ടം കാണുവാൻ പോയി. വലിയ പാറക്കൂട്ടങ്ങൾക്കു നടുവിലൂടെ തുള്ളിക്കളിച്ചു വരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിച്ച ശേഷം ഞങ്ങൾ നേരെ പോയത് ബാണാസുരസാഗർ ഡാമിലേക്ക്. മണ്ണിനാൽ നിർമ്മിതമായ ബാണാസുരസാഗർ ഡാം കാണുവാൻ ഏവർക്കും കൗതുകമായിരുന്നു. സായാഹ്നം അവിടെ ചിലവിട്ട ശേഷം ഞങ്ങൾ തിരിച്ചു ഹോട്ടൽ ഗ്രീൻപാർക്കിലേക്ക്. വൈകുന്നേരം ഹോട്ടലിൽ സംഘടിപ്പിച്ച ക്യാമ്പ്ഫയറിൽ കളിയും ചിരിയുമായി ഒത്തുകുടി. ആഹാരം കഴിച്ച ശേഷം ഞങ്ങൾ ഉറങ്ങാനായി പോയിപിറ്റേന്ന് രാവിലെ ഗ്രീൻപാർക് ഹോട്ടലിനോട് വിടപറഞ്ഞു കൊണ്ട് മുത്തങ്ങ വന്യജീവി സങ്കേതം കാണുവാൻ പോയി. അവിടുത്തെ ജീപ്പിൽ ഞങ്ങൾ കാട്ടിലേക്ക് പുറപ്പെട്ടു. ജീപ്പിലെ ഡ്രൈവർ കാടിനെക്കുറിച്ചും കാട്ടിലെ മൃഗങ്ങളെ കുറിച്ചും പറഞ്ഞു തന്നു കൊണ്ടിരുന്നു .യാത്രയിൽ ഉടനീളം കാട്ടിലെ മൃഗങ്ങളെ കാണുവാൻ ഞങ്ങൾക്ക് കഴിഞ്ഞു .കാടിന്റെ മനോഹാരിതയും ജീപ്പ് ഡ്രൈവരുടെ അനുഭങ്ങളുടെ വിവരണവും സമ്മേളിച്ചപ്പോൾ കാട്ടിടുടെയുള്ള യാത്ര നല്ലൊരു നവ്യാനുഭവമായി മാറി. പിന്നീട് ജൈന ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്. കേരളത്തിൽ ജൈനമതം നിലവിൽ ഉണ്ടായിരുന്നതിന്റ ഏറ്റവും പ്രധാന തെളിവുകളിൽ ഒന്നാണ് ആ ക്ഷേത്രവും അതിനുള്ളിലെ ഓരോ വസ്തുക്കളും. അവിടുത്തെ ഓരോ തൂണും ജൈന മതത്തെ സംബന്ധിക്കുന്ന ഓരോ കഥകൾ പറയും പോലെ എനിക്ക് തോന്നി അന്ന് തിങ്കളാഴ്ച്ച ആയതിനാൽ എടക്കൽ ഗുഹ അവധി ആയിരുന്നു. അതിനാൽ എടക്കൽ ഗുഹയിലേക്ക് പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വയനാട്ടിൽ പോയിട്ട് അവിടുത്തെ സന്ദർശിക്കപ്പെടേണ്ട സ്ഥലങ്ങളിൽ ഏറ്റവും പ്രഥമ സ്ഥാനം വഹിക്കുന്ന എടക്കൽ ഗുഹയിൽ പോകാൻ കഴിയാഞ്ഞത് ഏറ്റവും വലിയ സങ്കടമായി ഏവർക്കും അനുഭവപ്പെട്ടു.. തെല്ലും നിരാശയോടെ ഞങ്ങൾ ഊട്ടി യിലേക്ക് പോയി.
ഊട്ടിയിലേക്കുള്ള യാത്ര മദ്ധ്യേ ഞങ്ങൾ ഒരു ഷുട്ടിംIഗ് പോയിന്റ് സന്ദർശിക്കുകയുണ്ടായി. ഒരു മൊട്ട കുന്നായിരുന്നു അത്. അവിടെ ഫോട്ടോ ഷുട്ട് ആണ് കുടുതലും നടന്നത് .സെൽഫി എടുക്കാനായി എന്റെ കുട്ടുകാർ മത്സരിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നതിനു പുറമെ അവരോടൊപ്പം കൂടാനും ഞാൻ മറന്നില്ല.ശേഷം രാത്രിയോടെ ഞങ്ങൾ ഊട്ടിയിൽ എത്തിച്ചേർന്നു. അവിടുത്തെ തണുപ്പിൽ സ്വറ്റർ ഇടാതെ പിടിച്ചു നിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. എന്നാൽ തന്റെ ഉടുപ്പിന്റെ ഭംഗി സ്വറ്റർ ഇട്ടാൽ ആരും കാണില്ല അന്നു ഭയന്ന് സ്വറ്റർ ഇടാതെ നടന്ന മെർലിൻ എന്ന കൂട്ടുകാരി ഞങ്ങളെ അത്ഭുതപ്പെടുത്തി. ഊട്ടിയിൽ ബോട്ടാണിക്കൽ ഗാർഡൻ.
![]() |
ബോട്ടാനിക്കൽ ഗാർഡൻ |