കരിക്കോട്ടക്കരി - വിനോയ് തോമസ്
ഓരോ നിമിഷവും ഒരു പുതുജീവൻ ഭൂമിയിലേക്ക് തങ്ങളുടെ വരവറിയിക്കും പോൽ ഓരോ നിമിഷവും ഒരു കവിതയോ കഥയോ അല്ലെങ്കിൽ മറ്റു സർഗ്ഗ സൃഷ്ടികളോ കാലത്തിന് സമ്മാനിക്കുന്നു. എന്നാൽ ഇവയിൽ എത്രയെണ്ണം കാലാനുവർത്തിയായി നിലകൊള്ളുന്നുണ്ട്.? അത് ചിന്തിക്കേണ്ടുന്ന വസ്തുതയാണ്. മറ്റുള്ളവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ പ്രാപ്തമായവ വളരെ കുറവ് മാത്രമാണ്.!. :അത് വ്യക്തികളായാലും കൃതികളായാലും..! സാഹിത്യത്തിൽ ഒന്നോ രണ്ടോ കൃതികൾ കൊണ്ട് എക്കാലവും സഹൃദയ ഹൃദയത്തിൽ ഇടം നേടിയ എഴുത്തുകാർ വളരെ കുറവാണ്.അവരിൽ ഒരാളായി അവരുടെ പ്രതിനിധിയായി ഇന്നിന്റെ കലാക്കാരനായി നിലക്കൊള്ളുന്ന വ്യക്തിയാണ് വിനോയ് തോമസ്. വളരെ കുറച്ച് കൃതികളെ അദ്ദേഹം എഴുതിയിട്ടുള്ളു എങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികത്വം അദ്ദേഹത്തിന്റെ കൃതികളിൽ നിറഞ്ഞു നില്‍ക്കുന്നു.
വിനോയ് തോമസ്സിന്റെ ആദ്യ നോവലാണ് കരിക്കോട്ടക്കരി.സ്വത്വബോധത്തെകാളുപരി സ്വത്വാനേഷണമാണ് കരിക്കോട്ടക്കരിയിൽ മുഖ്യമായി കടന്നു വരുന്നത്.
അധികാരത്തിൽ കുടുംബ ചരിത്രം അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. കേരളത്തിലെ എണ്ണപ്പെട്ട പുരാതന ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നായ അധികാരത്തിൽ കുടുംബത്തിന്റെ ആദിപിതാമഹൻ എ. ഡി 842 - ൽ കൊല്ലത്തെ തരിസാപ്പള്ളിയുടെ അധികാരിയായിരുന്ന മാർസാപീർ ഈസോയുടെ സഹോദരനായ ആഫ്രോത്താണ്. രാജകൽപ്പന പ്രകാരം അദ്ദേഹത്തിന് പുണിയാരത്ത് മനയിൽ മണിനങ്ങ എന്ന നമ്പൂതിരി യുവതിയെ വിവാഹം ചെയ്യേണ്ടതായി വരുന്നു. ഈ ബന്ധത്തിലൂടെയാണ് അധികാരത്തിൽ കുടുംബത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വിദേശിയവും സ്വദേശിയവുമായ രണ്ട് കുലീന പാരമ്പര്യങ്ങളുടെ കൂടിചേരലിൽ നിന്നാണ് അധികാരത്തിൽ കുടുംബം ഉടലെടുക്കുന്നത്, എന്നതിനാൽ തന്നെ നല്ല ഉയരവും നിറവും ഉള്ളവരായിരുന്നു അധികാരത്തിൽ കുടുംബാംഗങ്ങൾ. തങ്ങളുടെ കുടുംബം കലർപ്പില്ലാതെ സൂക്ഷിക്കുവാൻ അവർ ചില കർശന നിയമങ്ങൾ തയ്യാറാക്കുകയുണ്ടായി. കുടുംബത്തിലേക്ക് വധുവിനെ തിരഞ്ഞെടുക്കുമ്പോൾ അഞ്ച് തലമുറകൾക്കപ്പുറം വരെയുള്ള പാരമ്പര്യം നോക്കി ആഢ്യവിഭാഗമാണെന്ന് ഉറപ്പു വരുത്തിയിട്ട് വേണം വിവാഹം കഴിക്കാൻ. അചഞ്ചലമായ ക്രിസ്തീയ വിശ്വാസമുള്ളവരായിരിക്കണം സംബന്ധക്കാർ. ഇത് പെണ്മക്കളെ വിവാഹം കഴിച്ചയക്കുമ്പോഴും ശ്രദ്ധിക്കണം. ആദിപിതാവിൻ്റെയും മാതാവിന്റെയും പാരമ്പര്യ തൊഴിലുകളായ കൃഷിയോ വ്യാപാരമോ ആയിരിക്കണം ചെയ്യേണ്ട തൊഴിലുകൾ. ഇങ്ങനെ പോകുന്നു ആ നിയമങ്ങൾ. ഇവ പാലിക്കാത്തവർ അധികാരത്തിൽ കുടുംബത്തിൽ നിന്നും പുറത്ത് പോണം പിന്നീട് ആ കുടുംബ പേര് ഉപയോഗിക്കാൻ അവർ യോഗ്യരല്ല. ഇങ്ങനെ പോകുന്നു നിയമങ്ങൾ., ഈ നിയമങ്ങൾ പാലിക്കാത്തതിനാൽ പലപ്പോഴായി കുറച്ച് പേർ പുറത്ത് പോയിട്ടുണ്ട്.
(അപുർണ്ണം)
![]() |
പുസ്തകത്തിന്റെ പുറംചട്ട |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ